കൊവിഡിനായി രാജ്യത്ത് ഇൻഷൂറൻസ് ക്ലെയിം ചെയ്തത് രണ്ട് ശതമാനം പേർ മാത്രം

രാജ്യത്തെ കൊവിഡ് ബാധിച്ച ആളുകളുടെ എണ്ണം പതിനൊന്നായിരം കടന്നു. പക്ഷേ ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ എത്തിയത് രണ്ട് ശതമാനമെന്ന് റിപ്പോർട്ട്. 10,586 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 200ഓളം ആളുകൾ മാത്രമാണ് ഇൻഷുറൻസ് ക്ലെയിമിന് സമീപിച്ചതെന്നാണ് ജനറൽ ഇൻഷുറൻസ് കൗൺസിന്റെ കണക്ക്.

രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം മികച്ച രീതിയിൽ കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനാലാണ് ഇത്. മിക്ക ആളുകളും കൊവിഡ് പരിചരണത്തിനായി ആശ്രയിക്കുന്നത് ഗവൺമെന്റ് ആശുപത്രികളെയാണ്. പൊതു ആരോഗ്യ സംവിധാനം മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തതിനാലാണ് മിക്ക ആളുകളും സർക്കാർ ആശുപത്രികളെ ചികിത്സയ്ക്കായി സമീപിക്കാൻ കാരണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി അധികൃതർ.

പത്ത് ശതമാനത്തോളം പേർ സ്വകാര്യ ആശുപത്രികളെ കൊവിഡ് ചികിത്സയ്ക്കായി സമീപിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് 4.5 ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ്.
രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനും മറ്റും മുൻപന്തിയിൽ നിൽക്കുന്നത് പൊതു സംവിധാനങ്ങൾ തന്നെയാണ്. അതും തുഛ്ചമായ ചിലവിൽ. അതേസമയം കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇകൾ) നിർമിക്കാന്‍ റെയിൽവേ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് വിവരം. റെയിൽവേയുടെ നിർമാണ യൂണിറ്റുകൾ, വർക്ക് ഷോപ്പുകൾ, ഫീൽഡ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർമിക്കുന്നത്.

Story highlights-covid insurance claimed only by 2 percentage in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top