കൊവിഡ് ക്ഷേമ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ ആൽബവുമായി മോട്ടോർ വാഹനവകുപ്പ്

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്ഷേമപ്രവർത്തനങ്ങളെയും ആസ്പദമാക്കി സംഗീത വീഡിയോ ആൽബവുമായി മോട്ടോർ വാഹനവകുപ്പ്. ‘അതിഥി ദേവോ ഭവഃ’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ആൽബം നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അതിഥി തൊഴിലാളികൾക്കിടയിൽ കേരളം നടത്തുന്ന ക്രിയാത്മക ഇടപെടലാണ് ആൽബത്തിന്റെ ഇതിവൃത്തം.
രാജ്യം ഇങ്ങനെ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചകൾ പിന്നിട്ടു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ കേരളം മാതൃകയാവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കേരളം നടത്തുന്ന ക്രിയാത്മക ഇടപെടലാണ് അതിഥി ദേവോ ഭവഃ എന്ന ഹിന്ദി സംഗീത ആൽബത്തിന്റെ ഇതിവൃത്തം.
മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിന് പെരുമ്പാവൂർ സബ് ആർടിഒ ആണ് നേതൃത്വം നൽകിയിരിക്കുന്നത്.
നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പുറത്ത് വിട്ട ആൽബം മണിക്കൂറുകൾക്കുള്ളിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് തയാറാക്കിയ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഷിംജാദ് ഹംസയാണ്. ഓരോ ഇടങ്ങളിലും അതീവ കരുതലോടെ നാം മുന്നോട്ട് പോകുകയാണ്.
Story highlight:Department of Motor Vehicles with video album based on covid welfare activities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here