മലപ്പുറം മുൻ ഡിസിസി പ്രഡിഡന്റ് യു കെ ഭാസി അന്തരിച്ചു

കോൺഗ്രസ് നേതാവും 20 വർഷം മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന യു കെ ഭാസി അന്തരിച്ചു. 75 വയസായിരുന്നു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. ഇന്ന് രാവിലെയായിരുന്നു മരണം. ഉച്ചയ്ക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ശശിപ്രഭയാണ് ഭാര്യ, മക്കൾ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ യു കെ അഭിലാഷ്, ധന്യ, ഭവ്യ.

Story highlights:malappuram congress senior leader passed away u k bhasi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top