കൊവിഡ് പ്രതിരോധത്തിൽ വയനാടിനെ മാത്രം പ്രശംസിച്ച് രാഹുൽ ഗാന്ധി; ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം

‘വയനാടിനെ ഓർത്ത് അഭിമാനിക്കുന്നു, എന്റെ മണ്ഡലമാണ് അത്’. രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പതിനാറ് ദിവസത്തിനുള്ളിൽ ഒരു കൊവിഡ് കേസ് പോലും വയനാട് നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിലുള്ള വയനാടിന്റെ മികവ് കേന്ദ്ര ആരോഗ്യമന്ത്രാലയവും തിരിച്ചറിഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഡിസ്ട്രിക്ട് കളക്ടർ, എസ്പി, ഡിഎംഒ, ജില്ലാ ഭരണ കൂടം… എല്ലാവരുടേയും കഠിനാധ്വാനത്തിന് സല്യൂട്ട്’.രാഹുൽ ഗാന്ധി ഫേസ് ബുക്കിൽ കുറിച്ചു.

കൊവിഡ് 19 നെതിരെ വയനാട് ജില്ലയിൽ പ്രതിരോധ പ്രവർത്തനം നടത്തിയ എല്ലാവരേയും പ്രശംസിച്ചുകൊണ്ടുള്ള സന്ദേശം രാഹുൽ ഗാന്ധി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.

രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളം ബഹു ദൂരം മുന്നിലാണ്. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി എന്നുള്ളതും ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. രോഗ മുക്തിയിൽ രണ്ടാം സ്ഥാനം കർണാടകയ്ക്കാണ്.

എന്നാൽ, കേരളത്തെക്കാൾ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറവാണെന്നത് വസ്തുത എന്നതിലുപരി ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. രോഗ ബാധിതരുടെ എണ്ണം 100 ൽ അധികമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മരണ നിരക്ക് ഏറ്റവും കുറവ് രാജസ്ഥാനിലും രണ്ടാം സ്ഥാനം കേരളത്തിനുമാണ്.

story highlight: rahul gandhi, Rahul Gandhi praises Wayanad only

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top