ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കും : മുഖ്യമന്ത്രി

സംസ്ഥാനത്ത് ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടൊപ്പം ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
‘ സംസ്ഥാനത്ത് ഉടനീളം ഖരമാലിന്യം ഉപേക്ഷിക്കപ്പെട്ട അവസ്ഥയുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കും. അക്കാര്യത്തില്‍ കര്‍ക്കശ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ‘ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിയെ കൊണ്ടുവരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇടപെടുന്നതിനൊപ്പം പൊതുജനങ്ങളുടെ നല്ല ജാഗ്രതയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Story Highlights : Strict action, sewage in fresh water sources,pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here