ഒച്ചുകളുടെ മായികലോകം; അമ്പരപ്പിക്കുന്ന മാക്രോ ചിത്രങ്ങളുമായി യുക്രേനിയൻ ഫൊട്ടോഗ്രാഫർ

ഒച്ചുകളുടെ ലോകത്തേക്ക് ക്യാമറ തിരിച്ചുവച്ചിരിക്കുകയാണ് യുക്രേനിയൻ ഫൊട്ടോഗ്രാഫറായ വ്യാച്ചസ്ലാവ് മിസ്ചെങ്കോ. തൻ്റെ മാക്രോ ഫൊട്ടോഗ്രാഫിയിലൂടെ ലോകത്തെ അതിശയിപ്പിക്കുകയാണ് ഇയാൾ. 48കാരനായ ഇദ്ദേഹത്തിൻ്റെ ‘എ മാജിക്കൽ വേൾഡ് ഓഫ് സ്നൈൽസ്’ എന്ന ഫൊട്ടോഗ്രഫി സീരീസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2014ലെ രാജ്യാന്തര ഫൊറ്റോഗ്രഫി പുരസ്കാരങ്ങളിൽ ഒന്നാമതെത്തിയ ഈ സീരീസ് ഇപ്പോൾ വീണ്ടും പ്രചരിക്കപ്പെടുകയാണ്.

 

“കുട്ടിയായിരുന്നപ്പോൾ കൂണുകളെപ്പറ്റി പിതാവ് എന്നോട് പറയുമായിരുന്നു. കൂണുകളിലുള്ള ചെറു ജീവികളെയും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. വലുതായപ്പോൾ എനിക്ക് ഫൊട്ടോഗ്രഫിയിൽ താത്പര്യമുണ്ടായി. എൻ്റെ ക്യാമറ കൊണ്ട് ഈ മായിക ലോകം പകർത്തണമെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ അച്ഛൻ പ്രാദേശിക പത്രങ്ങളിലെ ഫ്രീലാൻസ് ഫൊട്ടോഗ്രാഫറായിരുന്നു. അദ്ദേഹത്തെയാണ് ഞാൻ നിരീക്ഷിച്ചത്. ഞാൻ ഒരുപാട് ചെറുജീവികളെ പകർത്താറുണ്ടായിരുന്നു. പക്ഷേ, ഒച്ചുകളെയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്, എന്നെ സംബന്ധിച്ചിടത്തോളം അവ മായിക ജീവികളാണ്.”- വ്യാച്ച്സ്ലാവ് അന്ന് പറഞ്ഞ വാക്കുകളാണ്.

അതിമനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം തൻ്റെ ഫൊട്ടോഗ്രഫി സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമിതാക്കളും ‘സിംഗിൾ’ പസങ്കകളുമൊക്കെ ചിത്രങ്ങളിലുണ്ട്. തൻ്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം ചിത്രങ്ങളൊക്കെ പങ്കുവച്ചിരുന്നു.

Story Highlights: UKRAINIAN PHOTOGRAPHER CAPTURES A MAGICAL WORLD OF SNAILS IN INCREDIBLE MACRO SHOOT

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top