കൊവിഡ് ബാധിതരല്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ ധാരണ

വിദേശത്ത് കുടുങ്ങിയ കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ധാരണ. ഇതിനായുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ ആരംഭിച്ചു. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളും തയ്യാറാകണമെന്ന നിർദേശവും കേന്ദ്രസർക്കാർ നൽകി.

പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി വരികയാണ്. കുവൈറ്റ്, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി കേന്ദ്രം ഇക്കാര്യങ്ങൾ സംസാരിച്ചു. ഏത് രാജ്യത്താണോ പ്രവാസികൾ ഉള്ളത് അവിടുത്തെ വിമാനത്തിലോ അല്ലെങ്കിൽ പ്രത്യേക വിമാനത്തിലോ നാട്ടിലെത്തിക്കാനാണ് തീരുമാനം. കൊവിഡ് ബാധിതരല്ലാത്ത പ്രവാസികളെ മാത്രമാകും ഇത്തരത്തിൽ നാട്ടിലെത്തിക്കുക.

Story highlights-central govt decide to taken back nri they trapped other countries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top