Advertisement

വാഹന ഗതാഗതത്തില്‍ ഏപ്രില്‍ 20 ന് ശേഷം അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഇങ്ങനെ

April 16, 2020
Google News 1 minute Read

ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത ജില്ലകളില്‍ വാഹന ഗതാഗതത്തില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്ക് പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല. ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നിര്‍ത്തിയിട്ട വാഹനങ്ങള്‍ (ഷോറൂമുകളിലും മറ്റുമുള്ള വാഹനങ്ങള്‍, ബസുകള്‍) നശിക്കാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here