കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ അഭിനന്ദിച്ച് തമിഴ് ചലച്ചിത്ര നിർമാതാവ്

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് തമിഴ് ചലച്ചിത്ര നിർമാതാവ് എസ്ആർ പ്രഭു. ഇന്ത്യക്കും ലോകത്തിനും തന്നെ മാതൃകയാണ് ഇക്കാര്യത്തിൽ കേരളം എന്നാണ് പ്രഭു ട്വീറ്റ് ചെയ്തിരിക്കുന്നത്. രോഗവിമുക്തി നേടുന്ന കാര്യത്തിൽ മറ്റുള്ളവർ കേരളത്തെ ബഹുമാനിക്കണമെന്നും തമിഴ് നിർമാതാവ് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണ മോചിതരുടെ നിരക്കിൽ കേരളം ഒന്നാമതാണ്. ഇക്കാര്യത്തിൽ കേരളത്തെ ബഹുമാനിക്കണം. മറ്റുള്ളവരിൽ കേരളത്തിൽ നിന്നും ശരിയായ മാർഗനിർദേശം സ്വീകരിക്കുകയും വേണം. കണക്കുകൾ നിരത്തിയാണ് എസ്ആർ പ്രഭു കേരളത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൈതി, എൻജികെ, രാച്ചസി, മായ, ജോക്കർ, കാഷോമോര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് എസ്ആർ പ്രഭു.

story highlight: Congratulations to Kerala on the covid resistance efforts Tamil filmmaker

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top