ലൂഡോ കളിക്കുന്നതിനിടെ ചുമച്ചു; കൊവിഡ് പടർത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ വെടിവച്ചു

ലൂഡോ കളിക്കുന്നതിനിടെ ചുമച്ച യുവാവിന് നേരെ സഹകളിക്കാരൻ വെടിയുതിർത്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. കൊവിഡ് പടർത്താൻ മനഃപൂർവം ശ്രമിച്ചെന്നാരോപിച്ചാണ് ക്രൂരത. പ്രശാന്ത് സിംഗ് എന്ന യുവാവിനാണ് വെടിയേറ്റത്.

ജാർച്ച പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ദയാനഗർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ പ്രശാന്തും വെടിയുതിർത്ത ജയ് വീർ സിംഗ് ഗുല്ലുവും ഉൾപ്പെടെ നാല് പേർ ലൂഡോ കളിക്കുകയായിരുന്നു. ഇതിനിടെ പ്രശാന്ത് ചുമച്ചു. തനിക്ക് കൊവിഡ് പകർത്താൻ പ്രശാന്ത് ശ്രമിച്ചുവെന്നാരോപിച്ച് ഗുല്ലു വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ ഗുല്ലു തോക്കെടുത്ത് പ്രശാന്തിനെ വെടിവയ്ക്കുകയായിരുന്നു.

പരുക്കേറ്റ പ്രശാന്ത് സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ് വീർ സിംഗ് ഗുല്ലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top