കൊവിഡ് : ഇറ്റലിയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു

കൊവിഡ് 19 മഹാമാരി ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 21,645 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേരാണ് രാജ്യത്ത് മരിച്ചത്. ഇറ്റലിയില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1,65,155 ആയി. 2,667 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 3,079 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളില്‍ 38,092 പേര്‍ രോഗമുക്തി നേടി.
ഇറ്റലിയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ക്രമേണ കുറഞ്ഞുവരികയാണ്. ഐസിയിവിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. പോസിറ്റീവ് കേസുകളില്‍ 70 ശതമാനവും വീടുകളില്‍ നിരീക്ഷണത്തിലാണ്. തൊട്ട് മുന്‍പത്തെ ദിവസത്തേക്കാള്‍ 1,695 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ടമെന്റ് തലവന്‍ ഏയ്ഞ്ചലോ ബോറെല്ലി പറഞ്ഞു.
Story Highlights : covid19, death rate, decreasing, italy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here