ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം

കൊവിഡിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളാ ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആശ്വാസ ധനസഹായം അനുവദിക്കും.

സജീവ അംഗങ്ങളായ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ക്ഷേമനിധി അംഗങ്ങള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനസഹായം നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ധനസഹായം അനുവദിക്കുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. 510000 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കൊവിഡ് 19 രോഗ ബാധിതരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് 10000 രൂപ വീതവും ഐസൊലേഷനില്‍ വീടുകളിലോ ആശുപത്രിയിലോ കഴിയുന്ന അംഗങ്ങള്‍ക്ക് 5000 രൂപയും അനുവദിക്കും.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top