കൊവിഡ്; കളമശേരി ചികിത്സയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ ആശുപത്രി വിട്ടു

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനും ആശുപത്രി വിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിൽ കൊവിഡ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷാണ് രോഗമുക്തി നേടിയത്.
ഇദ്ദേഹത്തിന് യാത്ര അയപ്പ് നൽകാൻ ഡിഎംഒ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് അനീഷ് നന്ദി അറിയിച്ചു. കൊവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും അനീഷ് വ്യക്തമാക്കി.
അതേസമയം കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും. കാസർേഗാഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് പുരുഷന്മാരാണ് ഇന്ന് ആശുപത്രി വിടുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 87 ആയി. രണ്ടാം ഘട്ടത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 79 ആയി കുറഞ്ഞു.15 പേരാണ് നിലവിൽ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു നിന്ന് വന്ന പ്രത്യേക മെഡിക്കൽ സംഘമാണ് രോഗികളെ ചികിത്സിച്ചത്.
Story highlights-health worker discharged from hospital after treating covid