മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 165 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പതിനാല് ഹോട്ട്‌സ്‌പോട്ടുകളാണ് മഹാരാഷ്ട്രയിലുള്ളത്. മുംബൈ, പൂനെ, താനെ, നാഗ്പൂർ, സംഗ്ലി, അഹ്മദ്‌നഗർ, യവത്മൽ, ഔറംഗാബാദ്, ബുൽധാന, നാസിക്, ഒഡീഷ, ഖോർദ. മുംബൈ സബർബൻ എന്നിവയാണ് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ. 187 ആണ് മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി. മധ്യപ്രദേശിലാകെ 987 കോവിഡ് രോഗികളുണ്ട്. അതേസമയം, മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ മരിച്ചു. ഇദ്ദേഹത്തിന്റെ ശവസംസ്‌കാരം നാട്ടുകാർ ഇടപെട്ട് തടഞ്ഞത് വാർത്തയായി. രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 425 കടന്നു.
Story Highlights- coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here