‘വിമർശിക്കുന്നവരെ വികൃത മനസെന്ന് പറഞ്ഞ് ഒഴിവാക്കരുത്’; കെ എം ഷാജിയെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ വിമർശനം ഏറ്റുവാങ്ങിയ കെ എം ഷാജി എംഎൽഎയെ പിന്തുണച്ച് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിമർശിക്കുന്നവരെ വികൃത മനസെന്ന് പറഞ്ഞ് ഒഴിവാക്കരുത്. അവരോട് പ്രകോപനം പാടില്ല. സംയമനത്തോടെയുള്ള ചർച്ചയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്നും വിമർശിക്കേണ്ടതിനെ വിമർശിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്. ദുരിതം തീർന്നു എന്ന് പറഞ്ഞ് കണ്ണടച്ചിട്ട് കാര്യമില്ല. അതിർത്തിയിൽ നിരവധി പേർ ദുരിതത്തിലാണ്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്ത നിരവധി കാര്യങ്ങളുണ്ട്. ശുഭം എന്ന് കരുതുന്നത് ശരിയല്ല. ഇതൊക്കെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിമർശനങ്ങളെ നിഷേധാത്മകമായി കാണുകയല്ല വേണ്ടത്. കെ എം ഷാജിയുടെ ആ രീതിയിലുള്ള വിമർശനമാണ്. പ്രളയ കാലത്തും ഓഖിയുടെ കാലത്തുമുണ്ടായ ആരോപണങ്ങൾ കൊവിഡ് കാലത്തും ഉയരാൻ പാടില്ല. വിമർശങ്ങൾ അനുവദിക്കണം. ചർച്ച ചെയ്യപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top