സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കൊവിഡിന്റെ പൊതു സ്ഥിതി ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. രോഗത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. കേന്ദ്ര മാർഗനിർദേശം അനുസരിച്ച് മുന്നോട്ടുപോകാനായിരിക്കും സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്നലെയായിരുന്നു ആദ്യം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ ബുധനാഴ്ച പുറപ്പെടുവിക്കുമെന്ന് അറിയിച്ചതോടെ യോഗം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കർഷകർക്ക് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഇത് പരിഗണിച്ചേക്കും. പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിർദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ തുടർന്നേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top