ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഏപ്രിൽ 20 വരെ ഇളവുകളില്ല

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏപ്രിൽ 20 വരെ ഇളുകൾ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാർഷിക മേഖലയിൽ ഉൾപ്പെടെ പ്രഖ്യാപിച്ച ഇളവുകൾ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.

കയർ, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉൾപ്പെടെയുള്ള മേഖലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. എന്നാൽ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തിൽ വരികയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേന്ദ്രസർക്കാരിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ഉടൻ ഇളവുകൾ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

അതേസമയം, ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. കാസർഗോഡ്​, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ്സോൺ മേഖലയായി മാറും. ഇതിനായി കേന്ദ്ര അനുമതി തേടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top