കൊവിഡ് വ്യാപനം യാത്രക്കാരുടെ എണ്ണം കുറച്ചു; ജീവിതം പ്രതിസന്ധിയിലായി ഓട്ടോറിക്ഷ തൊഴിലാളികൾ

കൊവിഡ് മൂലം ആശങ്കയിലായവരിൽ ഒരു വിഭാഗമാണ് ഓട്ടോ തൊഴിലാളികൾ. പ്രതിസന്ധി അവസാനിക്കുംവരെ നികുതികളിലും ഇൻഷുറൻസ് തുകയിലും സർക്കാർ ഇളവുകൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ഉപജീവനം നടത്തിയിരുന്ന ഓട്ടോതൊഴിലാളികളാണ് കൊവിഡ് മൂലം ദുരിതത്തിലായത്. കൊവിഡ് കാലത്ത് അങ്ങാടികൾ ശൂന്യമായതോടെ ഓട്ടോറിക്ഷ യാത്രകൾക്ക് ആവശ്യക്കാർ ഇല്ലാതെയായി. ഓട്ടമില്ലാതെ ആയതോടെ ഓട്ടോ തൊഴിലാളികളുടെ കുടുംബങ്ങൾ പലതും പട്ടിണിയുടെ വക്കിലാണ്.
ദിവസം 100 രൂപക്ക് പോലും ഓട്ടം ലഭിക്കാത്ത സ്ഥിതിയാണ് പലർക്കും. ഇതോടെ ഭീമമായ ഇൻഷുറൻസ് തുകയും അടക്കാൻ കഴിയാതെയായി. നിവർത്തികേട് കൊണ്ട് ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെയാണ് പലരും വാഹനമോടിക്കുന്നത്. നികുതിയും ഇൻഷൂറൻസും അടക്കുന്നതിലങ്കിലും തൽക്കാലിക ഇളവ് നൽകാൻ സർക്കാർ തയാറാകണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
ലോൺ എടുത്തും വാടകയ്ക്ക് വാഹനമെടുത്തും ഓട്ടോറിക്ഷയുമായി ഉപജീവനത്തിന് ഇറങ്ങിയവരുടെ സാഹചര്യമാണ് പരിതാപകരമായി മാറിയത്.
Story Highlights -covid expansion reduces passenger numbers; Auto workers in life crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here