Advertisement

അണ്‍ലോക്ക് 5 അടുത്ത മാസം 30 വരെ നീട്ടി

October 27, 2020
Google News 1 minute Read
unlock 5

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും. അടുത്ത മാസം 30 വരെയാണ് അണ്‍ലോക്ക് 5 നീട്ടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 30നാണ് അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ സിനിമ തിയറ്ററുകള്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ കയറ്റി പ്രവര്‍ത്തിപ്പിക്കാം. സംസ്ഥാനത്തിന് പുറത്തേക്കും അകത്തേക്കും ഉള്ള ഗതാഗതത്തിനും തടസമുണ്ടാകില്ല.

Read Also : വേണ്ടത് അതിജാഗ്രത; അണ്‍ലോക്ക് നാലാംഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് അല്ലാതെയുള്ള വിദേശ യാത്രകള്‍ക്ക് അനുമതിയില്ല. സ്‌കൂളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. അതിനായി അധിക അനുവാദത്തിന്റെയോ നടപടിയുടെയോ ഇ-പെര്‍മിറ്റിന്റെയോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും 100ല്‍ അധികം ആളുകളെ പ്രവേശിപ്പിക്കലും (ഉപാധികളോടെ) അതത് പ്രദേശത്തെ ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം.

Story Highlights unlock 5.0, extended to nov 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here