108 രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിന്ന് മരുന്ന് എത്തിക്കും

108 രാജ്യങ്ങളിലേക്ക് 85 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോൾ ഗുളികളും കയറ്റി അയക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി വിവരം. ഇത് ഇന്ത്യയുടെ മെഡിക്കൻ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കയറ്റി അയക്കുന്ന മരുന്നുകൾ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷമായിരിക്കും മരുന്നുകൾ ആവശ്യപ്പെട്ട രാജ്യങ്ങൾക്ക് അവ നൽകുക.

ഹൈഡ്രോക്സി ക്ലോറോക്വിനും പാരസെറ്റാനോളിനും പുറമെ 1000 ടൺ പാരസെറ്റാമോൾ ഗ്രാന്യൂൾസും കയറ്റി അയക്കാൻ തീരുമാനമുണ്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, സ്പെയിൻ, നെതർലാൻഡ് തുടങ്ങി 24 രാജ്യങ്ങളിലേക്ക് ഇതിനകം 80 ദശലക്ഷം ഹൈഡ്രോക്സി ക്ലോഖോക്വിൻ ഗുളികകൾ ഇന്ത്യ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇറ്റലി, സ്വീഡൻ, സംഗപ്പൂർ തുടങ്ങി 52 രാജ്യങ്ങളിലേക്ക് വലിയതോതിൽ പാരസെറ്റാമോളും നൽകിയിട്ടുണ്ട്. രണ്ടു ഗുളികളും വിതരണം ചെയ്ത രാജ്യങ്ങളുമുണ്ട്.

ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളും പാരസെറ്റാമോളും അറുപത് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയായി കഴിഞ്ഞെന്നും പറയുന്നു. കൊവിഡ് ബാധിതമായ സൗഹൃദ രാജ്യങ്ങൾക്ക് മരുന്നുകൾ എത്രയും പെട്ടെന്ന് എത്തിച്ചു നൽകാനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. ഇതോടപ്പം തന്നെ മരുന്ന് ആവശ്യപ്പെട്ട മറ്റ് രാജ്യങ്ങൾക്കും കാലതാമസം കൂടാതെ അവ എത്തിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ബാക്കി നടപടികളും പൂർത്തിയാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലായിരിക്കും മരുന്നുകൾ കയറ്റി അയക്കുക. കൂടാതെ, ലോക്ക് ഡൗൺ മൂലം ഇന്ത്യയിൽ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ അവരുടെ നാടുകളിൽ എത്തിക്കാൻ പ്രത്യേകം ചാർട്ട് ചെയ്തിരിക്കുന്ന വിമാനങ്ങൾ വഴിയും മരുന്നുകൾ കയറ്റിവിടാൻ തീരുമാനമുണ്ട്.

Story highlight: The drug will be delivered to 108 countries from India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top