ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1069 ആയി ; ഇന്ന് സ്ഥിരീകരിച്ചത് 50 കേസുകള്‍

ഒമാനില്‍ അന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 1069 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശികളാണ്. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 176 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. ഒമാനില്‍ സ്ഥിരതാമസക്കാരനായ ഒരു വിദേശിയാണ് മരിച്ചത്. കൊവിഡ് മൂലം രാജ്യത്തെ അഞ്ചാമത്തെ മരണമാണിതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മാര്‍ച്ച് 31 ആയിരുന്നു
കൊവിഡ് 19 മൂലം ഒമാനിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

Story highlights-oman,covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top