Advertisement

കെ എം ഷാജി പണം വാങ്ങിയതായി സ്‌കൂള്‍ മാനേജര്‍ പറഞ്ഞിരുന്നുവെന്ന് മുസ്ലീം ലീഗ് മുന്‍ നേതാവ്

April 17, 2020
Google News 1 minute Read

കെ എം ഷാജി പണം വാങ്ങിയതായി അഴീക്കോട് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മാനേജര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മുസ്ലീം ലീഗ് മുന്‍ നേതാവ് നൗഷാദ് പൂതപ്പാറ. കെ എം ഷാജിക്കെതിരെ കോഴ ആരോപണം ആദ്യം ഉയര്‍ത്തിയത് മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെയാണ്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്അഴിക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതിന് കോഴയായി മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

അഴീക്കോട് മണ്ഡലത്തിലെ പുതപ്പാറയില്‍ ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി ആവശ്യപ്പെട്ട തുക ഷാജി കൈക്കലാക്കിയെന്ന് അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ മാനേജരാണ് കെ എം ഷാജിക്ക് പണം നല്‍കിയെന്ന് പറഞ്ഞതെന്നുംഅഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ പറഞ്ഞു. പരാതി നല്‍കിയതിനാലാണ്തന്നെ ലീഗില്‍ നിന്ന് പുറത്താക്കിയതെന്നും നൗഷാദ് പറയുന്നു.

എന്നാല്‍ കെ എം ഷാജി പണം വാങ്ങിയിട്ടില്ലെന്ന് സ്‌കൂളിന്റെ മാനേജരായിരുന്ന പി വി പത്മനാഭന്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ സഹായിക്കണമെന്ന് ഷാജിയോടും മറ്റ് നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. നൗഷാദിന്റെ പരാതിയെ കുറിച്ച് അറിയില്ല. വിജിലന്‍സിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇപ്പോഴത്തെ നീക്കംരാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാകാമെന്നും പി.വി പത്മനാഭന്‍ പറഞ്ഞു.

മുസ്‌ലിംലീഗ് പ്രാദേശിക നേതാക്കള്‍ പരാതി ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെ എം ഷാജി എം എല്‍ എക്കെതിരെ പരാതി നല്‍കിയതെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെ പത്മനാഭന്‍ പറഞ്ഞു. കെഎം ഷാജിയുടെ കഴിഞ്ഞ ദിവസത്തെ വിവാദങ്ങള്‍ വിജിലന്‍സ് അന്വേഷണം മുന്നില്‍ കണ്ടാണെന്നും കെ. പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്അഴിക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതിന് കോഴയായി മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയതായാണ് ആരോപണം.

Story Highlights: K M Shaji,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here