കൊല്ലത്ത് മൂന്ന് വസുകാരിയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു; മുത്തച്ഛൻ കസ്റ്റഡിയിൽ

കൊല്ലത്ത് മൂന്ന് വസുകാരിക്ക് നേരെ ക്രൂരപീഡനം. കുഞ്ഞിന്റെ ശരീരത്തിൽ മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം കണ്ണനല്ലുരിലാണ് മൂന്ന് വയസുകാരിയായ കുഞ്ഞ് ക്രൂരപീഡനത്തിന് ഇരയാകുന്നത്. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച മീൻകറി കുഞ്ഞിന്റെ ശരീരത്തിൽ ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.

35 ശതമാനം പൊളളലേറ്റ കുഞ്ഞ് ആശുപത്രിയിലാണ്. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മുത്തച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്.

Story Highlights- kollam, burn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top