ഈ മാസം 20ന് ശേഷം ജീവനക്കാരോട് ഹാജരാകാൻ ഉത്തരവിട്ട് കെഎസ്ഇബി

ഈ മാസം 20നു ശേഷം വൈദ്യുതി ബോർഡിന്റെ ഓഫീസുകളിൽ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് ഉത്തരവിട്ട് കെഎസ്ഇബി. ഇല്ലെങ്കിൽ ജീവനക്കാർ അവധിക്ക് അപേക്ഷിക്കണമെന്നും ബോർഡ് ഉത്തരവിട്ടു.

വടക്കൻ ജില്ലകളിലേക്ക് ജീവനക്കാരെ എത്തിക്കാൻ കെഎസ്ഇബി പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരെ ബസുകളിൽ എത്തിക്കും. ഇതിനായി കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് എടുക്കും. മൺസൂൺ ജോലികൾ മുന്നിൽകണ്ടാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു.

വടക്കൻ ജില്ലകളിൽ പരമാവധി ജീവനക്കാരെ എത്തിക്കാനാണ് നീക്കം. അതത് ജില്ലകളിൽ ജോലി ചെയ്യുന്നവർ ഓഫിസുകളിൽ എത്തണമെന്ന് കർശന നിർദേശമുണ്ട്. ജീവനക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ചെയർമാൻ വ്യക്തമാക്കി.

Story Highlights- KSEB, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top