കെ എം ഷാജിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍ കെ എം ഷാജി എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കും. 2017 ല്‍ നല്‍കിയ പരാതിയില്‍ 2018 ല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരന്‍.

അതേസമയം നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇനി പല അന്വേഷണവും താന്‍ നേരിടേണ്ടിവരുമെന്നും കെ എം ഷാജി എംഎല്‍എ പ്രതികരിച്ചു. ലീഗ് ഒപ്പമുണ്ടെന്നും നിയമനടപടി പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കെ എം ഷാജിക്കെതിരായ അഴിമതി ആരോപണം തെളിഞ്ഞിരുന്നതായി ലീഗില്‍ പരാതി ഉന്നയിച്ച മുന്‍ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ പറഞ്ഞു. തെളിവുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറിയിരുന്നു. ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായതായും നൗഷാദ് പൂതപ്പാറ പറഞ്ഞു.

Story Highlights: k m shaji mla, Vigilance case,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top