രാജ്യങ്ങൾ കൊവിഡ് മരണസംഖ്യയിൽ തിരുത്തൽ വരുത്തേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയിലെ കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചൈന തങ്ങളുടെ കൊറോണ വൈറസ് മരണക്കണക്കിൽ തിരുത്തൽ വരുത്തിയത്. എന്നാൽ കൊറോണ വൈറസ് നിയന്ത്രണത്തില്‍ വന്നുകഴിഞ്ഞാൽ മിക്ക രാജ്യങ്ങളും ചൈന ചെയ്ത പോലെ കൊവിഡ് മരണ സംഖ്യയിൽ തിരുത്തൽ വരുത്തേണ്ടി വരുമെന്ന് ലോക ആരോഗ്യ സംഘടന. ചൈന മരണക്കണക്ക് തിരുത്തിയത് മറ്റ് രാജ്യങ്ങൾ കണ്ടത് സംശയദൃഷ്ടിയോടെയാണ്. ഇതിനുള്ള വിശദീകരണവുമായാണ് ലോക ആരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരിച്ചവരുടെ എണ്ണവും പകർച്ചവ്യാധികാലഘട്ടത്തിൽ കണക്കാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും ഇതേപോലൊരു സാഹചര്യത്തിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്. എല്ലാ കണക്കുകളും ഉൾപ്പെടുത്തിയോ എന്നും കണക്കുകൾ കൃത്യമായിരുന്നോ എന്നും രാജ്യങ്ങൾ പുനഃപരിശോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കൽ മേധാവി മരിയ വാൻ കെർക്കോവ്. ചൈനയിലെ വുഹാനിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കാതിരുന്നതിനാൽ പല രോഗികളും വീടുകളിലായിരുന്നു മരിച്ചത്. കൂടാതെ രോഗികളെ പരിചരിക്കുന്ന തെരക്കിൽ ആരോഗ്യപ്രവർത്തകർ രേഖകൾ സമർപിക്കാൻ താമസിച്ചു. എല്ലാ രാജ്യങ്ങളും സമാനമായൊരു സാഹചര്യത്തിലൂടെ കടന്നു പോകുമെന്നും ലോകാരോഗ്യ സംഘടന എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ വ്യക്തമാക്കി.
മരണസംഖ്യയിലെ തിരുത്തിയതിന് ശേഷം ചൈനയിലെ വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനം വർധനയുണ്ടായി. ചൈനയുടെ കൊവിഡ് മരണക്കണക്ക് കൃത്യമല്ലെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. വുഹാനിലെ മരിച്ചവരുടെ എണ്ണം 2579ൽ നിന്ന് 3869 ആയാണ് ചൈന തിരുത്തിയിരിക്കുന്നത്. നേരത്തെ 3346 ആയിരുന്ന ചൈനയിലെ കൊവിഡ് മരണ സംഖ്യ ഇതിനാൽ 4636 തീർന്നിരിക്കുകയാണ്. ഇതിൽ തന്നെ 4512 പേർ മരിച്ചിരിക്കുന്നത് ഹ്യൂബി പ്രവിശ്യയിലും.
Story highlights-covid-19,WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here