സംസ്ഥാനത്ത് നിന്ന് പ്രവാസികള്‍ക്ക് ജീവന്‍രക്ഷാ മരുന്നെത്തിക്കാന്‍ സംവിധാനം ഒരുക്കി

നാട്ടില്‍ നിന്നും ജീവന്‍രക്ഷാമരുന്നുകള്‍ വിദേശത്തുള്ളവര്‍ക്ക് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക.
മരുന്നുകള്‍ അയക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍ഒസി വാങ്ങണം. എന്‍ഒസിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ, എന്നിവ todcochin@nic.in ലേക്ക് മെയില്‍ അയക്കുക. എന്‍ഒസി ലഭിച്ച ശേഷം മരുന്നുകള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം അയാട്ട(IATA) അംഗീകാരമുള്ള കാര്‍ഗോ ഏജന്റിനെ ഏല്‍പ്പിക്കുക. കാര്‍ഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാന്‍ സാധിക്കു.
എന്‍ഒസി അപേക്ഷയുടെ മാതൃക നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www.norkaroots.org ല്‍ ലഭിക്കും. സര്‍വീസുകള്‍ ആരംഭിക്കുന്നമുറയ്ക്ക് കൊറിയര്‍ വഴിയും മരുന്നുകള്‍ അയക്കാം.
Story Highlights: NORKA Roots,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here