കൊവിഡ് : ലോകത്ത് മരണസംഖ്യ 1.50 ലക്ഷം കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,50,708 ആയി. 2,228,794 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,63,967 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം കൊവിഡ് മരണനിരക്കില്‍ പുതിയ കണക്കുമായി ചൈന രംഗത്തെത്തി. വുഹാനില്‍ മാത്രം മരണസംഖ്യ 3869 ആയതായും ഇതോടെ മൊത്തം മരണസംഖ്യ 4,632 ആയി ഉയര്‍ന്നുവെന്നും ചൈന ഔദ്യോഗികമായി അറിയിച്ചു. രോഗബാധിതരുടെ കണക്കിലും വര്‍ധന ഉണ്ടായെന്നാണ് ചൈനയുടെ വിശദീകരണം. കൊവിഡ് മരണ കണക്ക് മറച്ചുവെയ്ക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ചൈന പുതിയ കണക്ക് പുറത്തുവിട്ടത്.

ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 861 പേരാണ് മരിച്ചത്. 14,576 ആണ് രാജ്യത്തെ മരണസംഖ്യ. ഫ്രാന്‍സില്‍ 17,920 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ബ്രിട്ടനും തൊട്ടുപിന്നില്‍ തുര്‍ക്കിയുമാണ്. ബ്രിട്ടനില്‍ ഇന്നലെ മാത്രം 5,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ മൂന്നാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ജര്‍മനിയില്‍ 4,193 ഇതുവരെ പേരാണ് മരിച്ചത്.

ഇറാനില്‍ മരണം 4,958 ആയപ്പോള്‍ ബെല്‍ജിയത്തില്‍ 5,163 പേരും നെതര്‍ലന്റ്സില്‍ 3,459 പേരും മരിച്ചു. തുര്‍ക്കിയില്‍ 1,769രാണ് ഇതുവരെ മരിച്ചത്. സ്വിറ്റ്സര്‍ലന്റില്‍ 1,325ര്‍ മരിച്ചപ്പോള്‍ ബ്രസീലില്‍ 1,956 പേരും മരിച്ചു.

 

Story Highlights- covid: world Death toll rises to 1.50 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top