ഭീതിയൊഴിയാതെ മഹാരാഷ്ട്ര; സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് ഭീതിയൊഴിയാതെ മഹാരാഷ്ട്ര. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ചതിൽ മലയാളി നഴ്‌സുമാരും. ഐ എൻ എസ് ആംഗ്രയിലെ നാവികസേന ഉദ്യോഗസ്ഥർക്കും കൊവിഡ്. 328 പുതിയ കേസുകൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. പത്തു പേർ മരിച്ചു.മുംബൈയിൽ മാത്രം 184 പേർക്ക് രോഗം സ്ഥിരീകരിച്ചു.

10 മരണവും 328 പോസിറ്റീവ് കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 211 ആയും രോഗബാധിതരുടെ എണ്ണം 3648 ആയും ഉയർന്നു. 331 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

അതേസമയം, മുംബൈയിലെ സാഹചര്യം ഗുരുതരമായി തുടരുകയാണ്. 2187 പേരാണ് മുംബൈയിൽ രോഗബാധിതരായി ഉള്ളത്. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 26 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്കാണ് ജെസ് ലോക്ക് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബോംബെ ആശുപത്രിയിൽ ഒരു മലയാളി ഡോക്ടർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർക്കും ഒരു മലയാളി നഴ്‌സിനും രോഗം സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ ഒരു മലയാളി നഴ്‌സിന് കൊവിഡ് പോസറ്റീവായി.

ആശങ്ക നിലനിൽക്കുന്ന സാഹചര്യമാണ് പൂനെ റൂബി ഹാൾ ആശുപത്രിയിൽ ഉളളത്. അഞ്ച് മലയാളി നഴ്‌സുമാർക്കും രണ്ട് ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചു.

എന്നാൽ, ആശുപത്രി സാധാരണനിലയിൽ പ്രവർത്തിക്കുന്നതായും, പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടികയിലുള്ളവർ ഡ്യൂട്ടിയിൽ തുടരുന്നതായും നഴ്‌സുമാർ പരാതി ഉന്നയിച്ചു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നഴ്‌സമാരുടെ സംഘനയായ യുഎൻഎ ആവശ്യപ്പെട്ടു.

മുംബൈ പശ്ചിമ നാവിക കമാൻഡിലെ ഐഎൻഎസ് ആംഗ്രയിലുള്ള 26 നാവിക ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെ നേവൽ ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റി. ഐഎൻഎസ് ആംഗ്ര കൺടെയ്ൻമെന്റ് സോണാക്കി മാറ്റി പൂർണമായും ലോക്ക് ഡൗൺ ചെയ്തു. രോഗബാധിതർ ആരൊക്കെയായി ഇടപഴകിയെന്ന് കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്.

Story highlight: in maharashtra Health workers in the state have also been diagnosed with covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top