കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങും ഈ ജില്ലകളിൽ

ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ റെഡ് സോണിൽ ഉൾപ്പെടാത്ത ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് റെഡ് സോണിലുള്ളത്. ഈ ജില്ലകളിലൊഴികെ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങും.
കൂടാതെ, ഓറഞ്ച് എ, ബി സോണുകളിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാവുന്നതാണ്. ഓറഞ്ച് എ സോണിലുള്ള കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഈ മാസം 24ന് ശേഷവും ഓറഞ്ച് ബി സോണിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 20ന് ശേഷവും സ്വകാര്യ വാഹനങ്ങൾ രജിസ്ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഓടിക്കാം. ഓറഞ്ച് എ, ബി സോണുകളിൽ ഹോട്ട് സ്‌പോട്ട് മേഖലകളിലുള്ള വാഹനങ്ങൾക്ക് ഈ ഇളവുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഒറ്റ- ഇരട്ട നമ്പറിലുള്ള വാഹനങ്ങൾ ഇടവിട്ട് നിരത്തിലിറക്കാം. ഒറ്റ അക്ക രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റോഡിലിറക്കാൻ സാധിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറുകളും അനുവദിക്കും. ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിൽ അന്തർജില്ലാ ഗതാഗതം ഒഴികെയുള്ള യാത്ര അനുവദനീയമായിരിക്കും.
നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെയെ കയറാന്‍ അനുവദിക്കുകയുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളൂ. എന്നാൽ കുടുംബാംഗങ്ങളാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാവുന്നതാണ്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.
Story highlights-ksrtc bus service, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here