മഹാരാഷ്ട്രയിലെ കരിമ്പ് കര്‍ഷകര്‍ക്ക് നാട്ടിലേക്ക് പോകാൻ അനുമതി

ലോക്ക്ഡൗണില്‍ മഹാരാഷ്ട്രയില്‍ അകപ്പെട്ട കരിമ്പ് കര്‍ഷകര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയാല്‍ മാത്രമേ മടക്കം സാധ്യമാകൂ. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാനാകുമെന്നാണ് വിവരങ്ങള്‍. എന്നാല്‍ കര്‍ശന ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമായിരിക്കും മടങ്ങാന്‍ സാധിക്കുക.
തിരിച്ചെത്തുന്ന തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന നിര്‍ദേശവും സാമൂഹ്യ നീതി വകുപ്പ് നല്‍കി. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും കരിമ്പ് ഫാക്ടറി ഉടമകളാണ് ഒരുക്കേണ്ടത്.
38 കരിമ്പ് ഫാക്ടറികളുടെ സമീപത്തെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ 1.31 ലക്ഷത്തിലേറെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൂടാതെ നിരവധി പേര്‍ മറ്റിടങ്ങളിലും ലോക്ക്ഡൗണില്‍ അകപ്പെട്ട് കിടക്കുകയാണ്.
Story highlights-maharasthra,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here