ലോക്ക് ഡൗൺ ലംഘനം; പിഴ ഇനത്തിൽ തമിഴ്‌നാടിന് ലഭിച്ചത് ഒരു കോടി

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചവരിൽ നിന്ന് തമിഴ്‌നാട്ടിൽ പിഴയായി ലഭിച്ചത് ഒരു കോടിയിൽ അധികം രൂപ. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 1.94 ലക്ഷം വാഹനങ്ങളാണ് പൊലീസ് തടഞ്ഞുവച്ചത്. വാഹന ഉടമകളിൽ നിന്ന് 1.06 കോടി രൂപ പിഴയായി ഈടാക്കിയെന്ന് പൊലീസ് പറയുന്നു. വ്യക്തമായ കാരണം കാണിക്കാതെയും അവശ്യസേവനങ്ങൾക്ക് അല്ലാതെയും പുറത്തിറങ്ങിയവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്‌നാടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനങ്ങളിലൊന്ന്. 1323 പേർക്ക് സംസ്ഥാനത്ത് കൊവിഡ് രോഗ ബാധ നിലവിൽ ഉണ്ട്.

അതേസമയം വ്യാപകമായ റാപിഡ് ടെസ്റ്റുകൾ ആളുകളിൽ നടത്താൻ ഒരുങ്ങുകയാണ് രാജ്യം. കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ രാജ്യം നടപടികൾ ഊർജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി.

Story highlights-lockdown,tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top