കൊറോണ കഴിയുന്നതുവരെയെങ്കിലും രാഷ്ട്രീയം മാറ്റിവയ്ക്കാം; ഈ മഹാമാരി തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും ഒരുമിച്ച് നിന്നു കൂടെ: അനൂപ് മേനോന്‍

രാഷ്ട്രീയം മാറ്റിവച്ച് കൊറോണയെന്ന മഹാമാരിയെ തുടച്ചുമാറ്റാന്‍ ഒരുമിച്ച് നിന്നുകൂടെയെന്ന് നടന്‍ അനൂപ് മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെയെന്ന് അനൂപ് മേനോന്‍ ചോദിച്ചിരിക്കുന്നത്. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികള്‍, മെഡിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്ഭുതമാണ്. കൊവിഡ് 19 നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ…നമ്മുടെ ഉത്തരവാദിത്തമല്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
രാഷ്ട്രീയം ആദ്യമേ ഇതില്‍ നിന്ന് മാറ്റി വെക്കട്ടെ. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികള്‍, മെഡിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്ഭുതമാണ്.
അതിനോടൊപ്പമോ അതിലേറെയോ അദ്ഭുതമാണ് നമ്മുടെ ഡോക്ടര്‍മാരും, നഴ്‌സ്മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരും പൊലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും. നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകള്‍ തുറന്നിടാന്‍ ഇതൊരു അമൂല്യ അവസരമാണ്. ചൈനക്ക് മുകളില്‍ സംശയത്തിന്റെ നിഴല്‍ പതിക്കുകയും, കൊറോണ വൈറസ് ആക്രമണത്തില്‍ യൂറോപ്പ് ദുര്‍ബലമാവുകയും ചെയ്ത ഈ അവസരത്തില്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാവും.
പ്രത്യേകിച്ചും കേരളത്തിലെ അനന്തമായ ടൂറിസം, മെഡിക്കല്‍ ടൂറിസം സാധ്യതകളിലേക്ക്. അഭ്യസ്തവിദ്യരും വിദഗ്ധരുമായ ചെറുപ്പക്കാരും, ലോകോത്തരമായ തൊഴിലാളി ശക്തിയും ഉള്ള നമ്മുടെ നാടിന് ഇതൊരു അവസരമാണ്. നമ്മള്‍ സ്വപ്നം കണ്ട ആ പരമോന്നതിയിലേക്ക് എത്താനായി. കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മള്‍ ആ അവസരം നഷ്ടപ്പെടുത്തരുത്. കൊവിഡ് 19 നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ…നമ്മുടെ ഉത്തരവാദിത്തമല്ലേ?
Story Highlights: coronavirus, anoop menon,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here