സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആശുപത്രികളിലെ ബ്ലഡ്ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും ഈ ഘട്ടത്തില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദേശീയ, അന്തര്‍ദേശീയ താരങ്ങളെയും കായിക സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, ടോം ജോസഫ്, കിഷോര്‍ കുമാര്‍, ഒളിമ്പ്യന്മാരായ വി ഡിജു, കെ എം ബിനു, അന്തര്‍ദേശീയ താരങ്ങളായ സുജിത്ത് കുട്ടന്‍, കെ തുളസി എന്നിവര്‍ രക്തം ദാനം ചെയ്ത് നിര്‍വഹിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ സ്‌പോട്‌സ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ രക്തദാനം നടത്തും.

Story Highlights: coronavirus, blood donation,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top