ലോക രാജ്യങ്ങൾക്ക് സഹായം: ഇന്ത്യയെ അഭിനന്ദിച്ച് യുഎൻ

കൊറോണ വൈറസ് വ്യാപന സമയത്ത് ലോക രാജ്യങ്ങളെ സഹായിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ച് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വിവിധ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്ന് നൽകിയത് അടക്കം നിരവധി സഹായങ്ങളാണ് ഇന്ത്യ ചെയ്തത്. കൊവിഡിനെതിരായ പോരാട്ടത്തിന് രാജ്യാന്തരതലത്തിൽ ഐക്യദാർഢ്യം വേണം. എല്ലാ രാജ്യങ്ങളും മറ്റു രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധത കാണിക്കണം. ഇങ്ങനെ മറ്റു രാജ്യങ്ങളെ സഹായിക്കുന്ന രാജ്യങ്ങൾക്ക് സല്യൂട്ട് എന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. 55 രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ ചെയ്യുന്നുണ്ടെന്നാണ് വിവരം. കുറഞ്ഞ നിരക്കിലാണ് ഈ മരുന്ന് കയറ്റി അയക്കുന്നത്.
108 രാജ്യങ്ങളിലേക്ക് 85 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോൾ ഗുളികളും കയറ്റി അയക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി വിവരം നേരത്തെ ഉണ്ടായിരുന്നു. ഇത് ഇന്ത്യയുടെ മെഡിക്കൻ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കയറ്റി അയക്കുന്ന മരുന്നുകൾ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷമായിരിക്കും ആവശ്യപ്പെട്ട രാജ്യങ്ങൾക്ക് നൽകുക.
ഹൈഡ്രോക്‌സി ക്ലോറോക്വിനും പാരസെറ്റാമോളിനും പുറമെ 1000 ടൺ പാരസെറ്റാമോൾ ഗ്രാന്യൂൾസും കയറ്റി അയക്കാൻ തീരുമാനമുണ്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, സ്‌പെയിൻ, നെതർലാൻഡ് തുടങ്ങി 24 രാജ്യങ്ങളിലേക്ക് ഇതിനകം 80 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകൾ ഇന്ത്യ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇറ്റലി, സ്വീഡൻ, സംഗപ്പൂർ തുടങ്ങി 52 രാജ്യങ്ങളിലേക്ക് വലിയതോതിൽ പാരസെറ്റാമോളും നൽകിയിട്ടുണ്ട്.
Story highlights-UN, chief Antonio Guterres,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here