അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കാൻ അമേരിക്ക

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഗവേഷകരെ അയക്കാനൊരുങ്ങി അമേരിക്ക. മേയ് 27 ന് രണ്ട് അമേരിക്കൻ ഗവേഷകരുമായി സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം യാത്രതിരിക്കും. ഒമ്പത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അമേരിക്ക സ്വന്തം മണ്ണിൽ നിന്നും ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.
മേയ് 27 ന് അമേരിക്കൻ സമയം വൈകുന്നേരം 4.32 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ 39 എ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. ആദ്യമായിട്ടാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ അമേരിക്ക ഗവേഷകരെ അയക്കുന്നത്. ബഹിരാകാശ ഗവേകരായ റോബർട്ട് ബെഹ്ങ്കൻ, ഡഗ്ലസ് ഹർലി എന്നിവരാണ് സ്പേസ് റോക്കറ്റിൽ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇവർ എത്രനാൾ ബഹിരാകാശ നിലയത്തിൽ തങ്ങുമെന്ന് കാര്യം അറിയില്ല. നിലവിൽ ഒരു അമേരിക്കൻ ഗവേഷകനും രണ്ട് റഷ്യൻ ഗവേഷകരും ബഹിരാകാശ നിലയത്തിൽ ഉണ്ട്.
നാസയുടെ പിന്തുണയോടെ വികസിപ്പിച്ചിരിക്കുന്ന എക്സ് ക്രൂ ഡ്രാഗൺ. നാസയ്ക്ക് വേണ്ടി ബഹിരാകാശ നിലയത്തിലേക്ക് സാമഗ്രികൾ എത്തുക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സൂളിന്റെ പരിഷ്‌കൃത രൂപമാണ് എക്സ് ക്രൂ ഡ്രാഗൺ . വിക്ഷേപിച്ച് 24 മണിക്കൂർ കൊണ്ട് പേടകത്തിന് ബഹിരാകാശ നിലയിൽ എത്താൻ സാധിക്കും.
Story highlight: US to send researchers to the International Space Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here