തൃശൂരിൽ അതിജീവനം പദ്ധതിക്ക് തുടക്കം; സൗജന്യമായി മരുന്നുകൾ വീടുകളിൽ എത്തിക്കും

ലോക്ക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്ത രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകുന്നതിനായുള്ള അതിജീവനം പദ്ധതിക്ക് തുടക്കമായി. ടി എൻ പ്രതാപൻ എം പിയുടെ നേതൃത്വത്തിൽ സൗജന്യമായാണ് മരുന്നുകൾ വീടുകളിലെത്തിച്ച് നൽകുക.

ബിപിഎൽ കാർഡിൽ ഉൾപ്പെട്ട തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ രോഗികൾക്ക് വേണ്ടിയാണ് അതിജീവനം പദ്ധതി. ക്യാൻസർ, കിഡ്‌നി- കരൾ-ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർക്ക് ജീവൻ രക്ഷാ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു.

ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയഷൻ സംസ്ഥാന കമ്മറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മരുന്ന് വിതരണം നടത്തും. മെയ് മൂന്ന് വരെ സേവനം അർഹർക്ക് ലഭ്യമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top