ഹൃദയശൂന്യമായ സര്‍ക്കാര്‍ ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചിദംബരം

കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ദരിദ്രരെ സഹായിക്കാതിരിക്കുന്ന ഹൃദയശൂന്യരാണ് കേന്ദ്ര സര്‍ക്കാരെന്ന് ചിദംബരം വിമര്‍ശിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങളുടെ കൈയില്‍ പണമില്ലെന്നതിന്റെ തെളിവാണ് ഭക്ഷണ ശേഖരിക്കാന്‍ എത്തുന്നവരുടെ നീണ്ട നിര. ഹൃദയശൂന്യമായവര്‍ക്കെ ഈ കാഴ്ച ഒന്നും ചെയ്യാതെ നോക്കി നില്‍ക്കാനാകൂവെന്നും ചിദംബരം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പാവപ്പെട്ടവര്‍ക്ക് പണം നല്‍കി വിശപ്പകറ്റാനും അവരുടെ അന്തസ് കാക്കാനും എന്തുകൊണ്ട് നടപടിയെടുത്തില്ല, ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കാന്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നീ ചോദ്യങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരാജയപ്പെട്ടെന്നും രാജ്യം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

Story highlights-Chidambaram criticizes central govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top