കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി; പുതിയതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കാസർഗോഡ് എട്ട് പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നാട്ടിലെത്തി 34 ദിവസത്തിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 48 കാരനായ ചെമ്മനാട് തെക്കിൽ സ്വദേശിക്കാണ് 34 ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിരീക്ഷണ കാലയളവ് പൂർത്തിയാക്കുന്ന ഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ കഴിയുകയായിരുന്നതിനാൽ ഇയാളിൽ നിന്ന് കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, ജില്ലയിൽ ആശുപത്രി വിടുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും 3 പേർ വീതവും ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2 പേരുമാണ് പുതുതായി രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയിൽ ഇതുവരെ 122 പേർ ആശുപത്രി വിട്ടു. 46 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ കണ്ണൂർ മെഡിക്കൽ കോളജിലാണ്. രോഗം സ്ഥിരീകരിച്ചും ലക്ഷണങ്ങളോടെയും ആശുപത്രികളിൽ കഴിയുന്ന 113 പേരടക്കം 5194 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇനി 482 സാമ്പിളുകളുടെ ഫലമാണ് ജില്ലയിൽ ലഭ്യമാകാനുള്ളത്.

Story highlight: Eight others in Kasargod released; Only one person has been newly diagnosed with the disease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top