കൊറോണയുമായി ബന്ധപ്പെട്ട് ഗൂഗിൾ നീക്കം ചെയ്യുന്നത് 1.8 കോടി ഫിഷിംഗ് ഇമെയിലുകൾ

ലോകം കൊറോണ വൈറസിനെ നേരിടുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സൈബർ ലോകത്ത് നിറയുന്ന ഫിഷിംഗ് ആക്രമണങ്ങളും മാൽവെയർ ആക്രമണങ്ങളും കുറച്ചൊന്നുമല്ല സൃഷ്ടിക്കപ്പെടുന്നത്.
കൊറോണയെ സംബന്ധിക്കുന്ന ആശങ്കൾ ഒഴിവാക്കുന്നതിനും കൊറോണ സെർച്ചുകളുമായുള്ള സേവനങ്ങളാണ് ഇത്തരം മാൽവെയർ ആക്രമണങ്ങൾക്കും ഫിഷിംഗ് ആക്രമണങ്ങൾക്കുമായി പ്രധാനമായും ഉപയോഗിക്കുന്നതും.

എന്നാൽ, ഗൂഗിൾ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഫിഷിംഗ് ഇമെയിലുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1.8 കോടി ഫിഷിംഗ് ഇമെയിലുകളും 10 കോടി ഫിഷിംഗ് മെയിലുകൾ പ്രതിദിനം ബ്ലോക്ക് ചെയ്യുന്നുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. ഇതിനു പുറമേ ദിനം പ്രതി 24 കോടിയോളം സ്പാം മെയിലുകളും കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ടെന്നും ഗൂഗിൾ പറയുന്നു.

സാമ്പത്തിക വാഗ്ദാനം മുതൽ ലോകാരോഗ്യ സംഘടനയുടേത് അടക്കമുള്ള വ്യാജ സന്ദേശങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ, ഇത്തരം വ്യാജ സന്ദേശങ്ങളിൽ 99 ശതമാനവും ഉപയോക്താക്കളിലേക്ക് എത്തും മുൻപ് തന്നെ നീക്കം ചെയ്യുന്നുണ്ടെന്നും ഗൂഗിൾ പറയുന്നു.

Story highlight; Google removes 1.8 billion phishing emails in connection with Corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top