കൊവിഡ് : ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്.

ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു. കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 76 ആയി. എയിംസിലെ നഴ്‌സിനും 20 മാസം പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. നഴ്‌സിന്റെ ഭര്‍ത്താവ് കൊവിഡ് ബാധിതനായിരുന്നു.

 

Story Highlights- One and a half month old baby died of Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top