പിഎസ്‌സി വാഹനം കസ്റ്റഡിയിലെടുക്കാൻ കളക്ടറുടെ ഉത്തരവ്

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാഹനം വിട്ടു നൽകാത്തതിൽ നടപടി. പിഎസ്‌സി വാഹനം കസ്റ്റഡിയിലെടുക്കാൻ കളക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് ഉത്തരവിട്ടത്.

ജില്ലയിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാൻ വാഹനം വിട്ടു നൽകാൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി വാഹനം റിപ്പോർട്ട് ചെയ്തില്ല. ഇതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുക്കൽ ആർഡിഒയ്ക്ക് നിർദേശം നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ വിവിധ വകുപ്പുകളുടെ വാഹനം വിട്ടു നൽകണമെന്ന് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top