വിദേശനിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയ കേന്ദ്രത്തിന് നന്ദിയറിച്ച് രാഹുല്‍ ഗാന്ധി

വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചത്. തന്റെ മുന്നറിയിപ്പ് പരിഗണിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാറിനോട് നന്ദിയറിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡ് പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൊവിഡ് 19 വൈറസ് ബാധ മുതലാക്കി വന്‍തോതില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തീരുമാനം.

സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന് രാഹുല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story Highlights- Rahul Gandhi thanked Center for changing foreign policy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top