Advertisement

റമദാന്‍ ; യുഎഇയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

April 19, 2020
Google News 1 minute Read

ഏപ്രില്‍ അവസാനവാരം റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ യുഎഇയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസാണ് റമദാനില്‍ പൊതുമേഖല സ്ഥാപനങ്ങളുട പ്രവൃത്തി സമയം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റമദാനിലും നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. റമദാനിലെ രാത്രിയിലുള്ള തറാവീഹ് നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് കഴിഞ്ഞ ദിവസം ദുബായ് ഇസ്‌ലാമിക കാര്യ വകുപ്പ് അറിയിച്ചിരുന്നു.

യുഎഇയില്‍ ഏപ്രില്‍ 24ന് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അവസാനിക്കും. എല്ലാ മന്ത്രാലയങ്ങളിലും ഫെഡറല്‍ ഏജന്‍സികളിലും ദിവസം അഞ്ച് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിന് മാറ്റം വരുത്താം.

Story highlights-Ramadan ,UAE announces working hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here