‘ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത നടപടി’; സ്പീക്കർക്കെതിരെ കോൺഗ്രസ് എംഎൽഎമാർ

കെ എം ഷാജിക്കെതിരെ കേസെടുത്ത സംഭവത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ കോൺഗ്രസ് എംഎൽമാർ. സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഏഴ് കോൺഗ്രസ് എംഎൽഎമാരാണ് രംഗത്തെത്തിയത്. സ്പീക്കറുടെ നടപടി ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് എംഎൽഎമാർ കുറ്റപ്പെടുത്തുന്നു.

കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത സംഭവത്തിലാണ് സ്പീക്കറെ വിമർശിച്ച് എംഎൽഎമാർ രംഗത്തെത്തിയത്. വി ഡി സതീഷൻ, എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെ ശബരീനാഥൻ, അൻവർ സാദത്ത് എന്നീ എംഎൽഎമാരാണ് വിമർശനം ഉന്നയിച്ചത്. നിയമസഭയിലെ ഒരംഗത്തിനെതിരെ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. കെ എം ഷാജിക്കെതിരെ കേസെടുക്കാൻ സ്പീക്കർ അനുമതി നൽകിയതിനെയാണ് എംഎൽഎമാർ നിശിതമായി വിമർശിക്കുന്നത്.

സഭാംഗത്തിനെതിരെ ആരോപണം ഉയർന്നാൽ നിയമസഭ സെക്രട്ടറി പരിശോധിച്ച് അതിൽ കഴമ്പുണ്ടോ എന്ന് നോക്കും. എന്നാൽ ഷാജിയുടെ കാര്യത്തിൽ അത്തരത്തിൽ ഒരു നടപടി ഉണ്ടായില്ല. ഷാജിക്കെതിരെ കേസെടുക്കാൻ വിജിലൻസ് മുന്നോട്ടുവച്ച കള്ളവാദങ്ങൾ സ്പീക്കർ അംഗീകരിച്ച് കള്ള ഒപ്പ് ചാർത്തുകയായിരുന്നുവെന്നും എംഎൽഎമാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top