മാസ്‌ക്ക് ധരിച്ചില്ല ; ഭിന്നശേഷിക്കാരാനായ മകനെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മാസ്‌ക്ക് ധരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വടക്കന്‍ കൊല്‍ക്കത്തയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടാണ് പിതാവും ഭിന്നശേഷിക്കാരനായ മകനും തകര്‍ക്കം ആരംഭിച്ചത്. 78കാരനായ ബന്‍ഷിധര്‍ മല്ലിക് ആണ് മകന്‍ സിര്‍ഷെന്ദു മല്ലിക്കിനെ (48) തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പിതാവ് സ്വമേധയ ശ്യാംപുകുര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.
ബന്‍ഷിധര്‍ മല്ലികും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇരുവരും സ്ഥിരമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇടക്കിടെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുന്ന മകനോട് പിതാവ് മാസ്‌ക്ക്് ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ മകന്‍ തയാറല്ലായിരുന്നു. ഈ വിഷയത്തില്‍ ശനിയാഴ്ചയും ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും കോപാകുലനായ പിതാവ് മകനെ കൊലപ്പെടുത്തുകയുമായിരുന്നു.
Story Highlights- father killed son, wearing a mask, Kolkata.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here