കാനഡയിൽ വെടിവയ്പ്; 16 പേർ കൊല്ലപ്പെട്ടു

കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയിൽ ഉണ്ടായ വെടിവയ്പിൽ പതിനാറ് പേര് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോ​ഗസ്ഥ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 30 വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.

ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റർ അകലെയുള്ള പോർട്ടാപിക്യുവിൽ ഞായറാഴ്ച രാത്രിയാണ്​ വെടിവയ്പ്​ നടന്നത്​. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസ് വേഷത്തിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ​ഗബ്രിയേൽ കൊല്ലപ്പെട്ടതായാണ് വിവരം.

പോർട്ടാപിക്യുവിൽ താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ്​ അക്രമി. ഇയാൾ പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ്​ വാഹനം പോലെ മാറ്റുകയും ചെയ്​തിരുന്നതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

story highlights- canada, shooting, 16 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top