ജൻധൻ അക്കൗണ്ടുകളിലേക്ക് കേന്ദ്രം 7500 രൂപ വീതം അടിയന്തരമായി നിക്ഷേപിക്കണം; കോൺഗ്രസ്

ആവശ്യക്കാരുടെ അക്കൗണ്ടുകളിലേക്ക് 7500 രൂപ വീതം കേന്ദ്ര സർക്കാർ ഉടൻ തന്നെ നിക്ഷേപിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന കൂടിയാലോചനാ സമിതി യോഗമാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ജൻധൻ അക്കൗണ്ടുകൾ, വിധവകൾ, ഭിന്നശേഷിക്കാർ, വൃദ്ധജനങ്ങൾ എന്നിവരുടെ പെൻഷൻ അക്കൗണ്ട് എന്നിവയിലേക്ക് തുക നിക്ഷേപിക്കണമെന്നാണ് കോൺഗ്രസ് നിർദേശം.

മുൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ നിർദേശം കേന്ദ്രം അതിന്റെതായ ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കേന്ദ്രത്തിന് സാമ്പത്തിക പ്രതിസന്ധികളില്ല. അതിനാൽ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് ധനസഹായം നൽകണമെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യവസായ- കാർഷിക മേഖലകളുടെ അതിജീവനത്തിനായുള്ള നിർദേശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ സമർപിക്കും.

ലോക്ക് ഡൗണിൽ പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നത് ചെറുകിട വ്യവസായ മേഖലയും കാർഷിക മേഖലയുമാണ്. തൊഴിലവസരങ്ങൾ കൂടുതലുള്ളതും ഈ മേഖലകളിലാണ്. പ്രാധാന്യം അനുസരിച്ച് ഓരോ മേഖലയെക്കുറിച്ചും കോൺഗ്രസ് കൂടിയാലോചനാ സമിതി വരുംദിവസങ്ങളിൽ വിലയിരുത്തും. സർക്കാരിന് എല്ലാ വിധ പിന്തുണയും കൊവിഡ് പ്രതിരോധത്തിനായി നൽകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Story highlights-congress, adivice to central gov to give jan dan ac 7500 rs each

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top