ഹൈദരാബാദിൽ സ്വിഗി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദിൽ സ്വിഗി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. സ്വിഗി ഡെലിവറി ബോയിക്കാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇദ്ദേഹം മാർച്ച് 21 മുതൽ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് സ്വഗി അധികൃതർ വ്യക്തമാക്കി.

ഡ്യൂട്ടിയിൽ ഇല്ലായിരുന്ന ഇദ്ദേഹത്തിന് കൊറോണ വന്നതെങ്ങനെയെന്നത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവർ ആരൊക്കെയെന്ന തെരച്ചിലും പുരോഗമിക്കുന്നുണ്ട്.

ഡൽഹിയിൽ നേരത്തെ പീസ ഡെലിവറി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ചില റെസിഡൻസ് അസോസിയേഷനുകളും ഫഌറ്റ് അസോസിയേഷനുകളുമെല്ലാം ഡെലിവെറി ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

അതേസമയം, ഹൈദരാബാദ് ആരോഗ്യവിഭാഗം വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളിൽ സ്വിഗി ജീവനക്കാരൻ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും കൊവിഡ് പോസിറ്റീവായ പല രോഗികളും ജോലി സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാവുന്നില്ലെന്നും ഹൈദരാബാദാ ഡിഎംഎച്ച്ഒ ഡോ.വെങ്കട്ട് രാമൻ പറയുന്നു.

Story Highlights- hyderabad, coronavirus, swiggy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top