രാജ്യത്ത് രോഗവ്യാപനം കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗബാധയുടെ ഗതിയില്‍ കൃത്യമായ മാറ്റമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധ നടപടികള്‍ ഫലം കാണുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് രോഗ വ്യാപനം കുറഞ്ഞു. 18 സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

രാജ്യത്ത് 24 മണിക്കൂറിനിടെ 36 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1553 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേരളത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രശംസയായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് കേരളത്തിന്റെ നടപടികളെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിമര്‍ശിക്കുകയാണ് ചെയ്തത്.

രണ്ടാംഘട്ട ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കേരളം വീഴ്ച വരുത്തുന്നുവെന്നതായിരുന്നു വിമര്‍ശനം. ലോക്ക്ഡൗണ്‍ ലക്ഷ്യങ്ങളെ തകര്‍ക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top